ജമ്മുവിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു

Mail This Article
ശ്രീനഗര്‍∙ ജമ്മു കശ്മീരിലെ ബാരമുള്ളയ്ക്ക് സമീപം സോപോറില്‍ ഭീകരരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമതൃത്യു. സലൂര വനമേഖലയില്‍ ഞായറാഴ്ച രാത്രിയാണ് വെടിവയ്പ്പ് ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെയുണ്ടായ ഏറ്റമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രദേശത്ത് പരിശോധന നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തുടർന്ന് സൈന്യം പ്രദേശം വളയുകയും തിരികെ വെടിയുതിർക്കുകയുമായിരുന്നു.
മേഖലയില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്നാണ് വിവരം. സിആര്‍പിഎഫ്, ജമ്മു-കശ്മീര്‍ പൊലീസ് എന്നിവരടങ്ങുന്ന സംയുക്ത സുരക്ഷാ സംഘം പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ഇരുട്ടായതിനാൽ ഞായറാഴ്ച രാത്രിയോടെ തിരച്ചിൽ നിർത്തിയിരുന്നു. രാവിലെയായതോടെ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായതായി സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. ഇതിനിടയിലാണ് സൈനികൻ കൊല്ലപ്പെട്ടത്.