പണിമുടക്ക് സർക്കാർ ഓഫിസുകളുടെ പ്രവർത്തനങ്ങളെ ബാധിക്കും; പൊളിക്കാൻ ഡയസ്നോണുമായി സർക്കാർ

Mail This Article
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെ ബുധനാഴ്ചത്തെ പണിമുടക്ക് സർക്കാർ ഓഫിസുകളുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചേക്കും. പ്രതിപക്ഷ സംഘടനകൾക്കൊപ്പം സിപിഐ അനുകൂല സംഘടനയായ ജോയിന്‍റ് കൗണ്‍സിലിനും വില്ലേജ് ഓഫിസുകള്‍, താലൂക്ക് ഓഫിസുകള്‍, കലക്‌ടറേറ്റ്, മൃഗസംരക്ഷണ ഓഫിസുകള്‍ എന്നിവിടങ്ങളിൽ ശക്തമായ സ്വാധീനമുണ്ട്. സെക്രട്ടറിയേറ്റിലും ആയിരത്തിലേറെ ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് സംഘടനകളുടെ അവകാശവാദം. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം കിട്ടാനുണ്ടെങ്കിലും സര്‍ക്കാരിന്‍റെ വാക്ക് വിശ്വസിച്ച് സമരം ചെയ്യുന്നില്ലെന്നാണ് സിപിഎം അനുകൂല സര്‍വീസ് സംഘടനകള്‍ പറയുന്നത്.
ഡയസ്നോൺ പ്രഖ്യാപിച്ചാണ് പണിമുടക്ക് പൊളിക്കാൻ സർക്കാർ നീക്കം. പണിമുടക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽനിന്നു കുറയ്ക്കുമെന്ന് ഉത്തരവിൽ പറയുന്നു. അനധികൃത അവധികൾ ഡയസ്നോൺ ആയി കണക്കാക്കാനും തീരുമാനമായി. പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻപദ്ധതി പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.