ADVERTISEMENT

കോഴിക്കോട്∙ നാദാപുരം വളയത്ത് വിവാഹ ആഘോഷത്തിനിടെ കാറിൽ അപകടകരമായി യാത്ര ചെയ്ത് യുവാക്കളുടെ വിഡിയോ ചിത്രീകരണം. വരനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് കാറിന്റെ ഡോറിലിരുന്നും അപകടകരമായി വാഹനം ഓടിച്ചും ഗതാഗത തടസമുണ്ടാക്കിയും യാത്ര ചെയ്ത് റീൽസ് ചിത്രീകരിച്ചത്.

മൂന്ന് കിലോമീറ്ററോളം ദൂരത്ത് റോഡിലൂടെ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും യുവാക്കൾ യാത്ര ചെയ്തു. ഇതിനിടെ പിന്നിൽ നിന്നും വരികയായിരുന്ന വാഹനങ്ങൾക്ക് വഴി നൽകിയുമില്ല. ആഡംബര കാറുകൾ ഉപയോഗിച്ച് റോഡിലൂടെ അഭ്യാസം നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

English Summary:

Nadapuram Wedding Turns Dangerous : Youths in Kozhikode performed dangerous stunts and created reels while driving recklessly, creating a public safety hazard.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com