റോഡിലൂടെ പാഞ്ഞെത്തിയ കാട്ടുപന്നിക്കൂട്ടം സ്കൂട്ടറിൽ ഇടിച്ചു: താഴെവീണ് യാത്രക്കാരൻ, പരുക്ക്- വിഡിയോ

Mail This Article
താമരശ്ശേരി∙ കാട്ടുപന്നിക്കൂട്ടം ഇടിച്ച് സ്കൂട്ടർ യാത്രക്കാരനു പരുക്ക്. തച്ചംപൊയിൽ ഈർപ്പോണ റോഡിലൂടെ പോകുകയായിരുന്ന സ്കൂട്ടർ യാത്രികനെയാണ് കാട്ടുപന്നിക്കൂട്ടം ഇടിച്ചത്. യാത്രക്കാരൻ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിനുശേഷം കാട്ടുപന്നികൾ ഈർപ്പോണ താന്നിക്കൽ സുലൈമാന്റെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറി. ബൈക്ക് യാത്രക്കാരനെ ഇടിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് കാട്ടുപന്നിക്കൂട്ടം മേഖലയിൽ ഇറങ്ങിയത്.
താമരശ്ശേരിയിലും പരിസരപ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുകയാണ്. ദേശീയ പാതയിൽ നിരവധി തവണ കാട്ടുപന്നിക്കൂട്ടം ബൈക്കുകളിൽ ഇടിച്ചു യാത്രക്കാർക്കു പരുക്കേറ്റിട്ടുണ്ട്. കാർഷിക വിളകളും വ്യാപകമായി നശിപ്പിക്കുന്നതു പതിവാണ്. പ്രദേശത്ത് കാട്ടുപന്നിക്കു പുറമെ മുള്ളൻപന്നികളുടെയും കുറുനരികളുടെയും ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു.