ADVERTISEMENT

മാനന്തവാടി∙ ഗെയ്റ്റിൽ തല കുടുങ്ങിയ കാട്ടാനയെ രക്ഷിച്ചു മറ്റൊരു കാട്ടാന. കർണാടകയിലെ കുടക് ജില്ലയിലെ തിട്ടിമിട്ട് പ്രദേശത്താണു സംഭവം. വനംവകുപ്പ് സ്ഥാപിച്ച റെയിൽവേലിയുടെ ഗെയിറ്റിലാണു തല കുടുങ്ങിയത്. ഏറെനേരം പണിപ്പെട്ടിട്ടും ആനയ്ക്ക് തല ഊരിയെടുക്കാൻ സാധിച്ചില്ല.

ഇതോടെയാണ് സമീപത്തുണ്ടായിരുന്ന ആന വന്ന് വേലി തള്ളിമാറ്റാൻ സഹായിച്ചത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയുടെ തലയാണ് കുടുങ്ങിയത്. സമീപത്ത് തോക്കുമായി വനപാലകർ നിൽക്കുന്നുണ്ടായിരുന്നു. തല ഊരിയെടുത്തശേഷം ആനകൾ കാട്ടിലേക്ക് കയറിപ്പോയി.

English Summary:

Elephant rescue in Kodagu highlights remarkable animal cooperation. An elephant trapped its head, to be freed by another elephant, showcasing the strong bonds within elephant herds.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com