ഇന്ത്യൻ റയിൽവേ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡേഴ്സ് അസോസിയേഷൻ പുരസ്കാരം മലയാള മനോരമ ചീഫ് റിപ്പോർട്ടർ റോബിൻ ടി. വർഗീസിന്

Mail This Article
×
കൊച്ചി ∙ ഇന്ത്യൻ റയിൽവേ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡേഴ്സ് അസോസിയേഷൻ റെയിൽവേ വികസന രംഗത്തെ ഏറ്റവും മികച്ച മാധ്യമ പ്രവർത്തകന് ഏർപ്പെടുത്തിയ പുരസ്കാരം മലയാള മനോരമ,തിരുവനന്തപുരം യൂണിറ്റിലെ ചീഫ് റിപ്പോർട്ടർ റോബിൻ ടി. വർഗീസിനു സമ്മാനിക്കും. 50,000 രൂപയും പ്രശംസാ ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഇതോടൊപ്പം ഇന്ത്യയിലെ വിവിധ സോണുകളിൽ നിന്നുള്ള 7 സീനിയർ കരാറുകാരെ ചടങ്ങിൽ ആദരിക്കും.
സംഘടനയുടെ 16–ാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ഹയാത്ത് ലുലു കൺവെൻഷൻ ഹാളിൽ ജനുവരി 23ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിലാകും പുര്സകാര വിതരണം. ഗോവ ഗവർണർ ശ്രീ.പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. സംഘടനയുടെ ദേശീയ പ്രസിഡന്റ് അശോക് കുമാർ പാഠക് (നോർത്ത് സെൻട്രൽ റെയിൽവേ) അധ്യക്ഷത വഹിക്കും.
English Summary:
Indian Railway Infrastructure Providers Association award: Malayala Manorama Chief Reporter Robin T. Varghese receives prestigious Indian Railway Infrastructure Providers Association award for best media person in railway development. The award ceremony will be held on January 23rd at Hyatt Lulu Convention Hall, Kochi.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.