ADVERTISEMENT

ബെംഗളൂരു ∙ അനുമതിയില്ലാതെ വനമേഖലയിൽ ചിത്രീകരണം നടത്തിയതിനു കന്നഡ സിനിമ ‘കാന്താര ചാപ്റ്റർ വണ്ണിന്റെ’ നിർമാതാക്കൾക്കു വനം വകുപ്പ് 50,000 രൂപ പിഴ ചുമത്തി. വനത്തിൽ സെറ്റിടാൻ അപേക്ഷ നൽകിയ ഹൊംബാല ഫിലിംസ് അനുമതി ലഭിക്കുന്നതിനു മുൻപേ ഇതിനുള്ള സാമഗ്രികൾ കാട്ടിൽ എത്തിച്ചതിനാണ് നടപടി.

വനമേഖലയിൽ സ്ഫോടനം നടത്തിയെന്നും മരം മുറിച്ചെന്നും ആരോപിച്ച് നാട്ടുകാരും സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ രംഗത്തെത്തി. ചട്ടങ്ങൾ ലംഘിച്ചുള്ള ചിത്രീകരണം വനമേഖലയെ നശിപ്പിച്ചെന്നും വന്യജീവികളെ ദോഷകരമായി ബാധിച്ചെന്നും ഇവർ ചൂണ്ടിക്കാട്ടി. ഋഷഭ് ഷെട്ടിയുടെ ജനപ്രിയ ചിത്രം കാന്താരയുടെ രണ്ടാം ഭാഗമാണ് കാന്താര ചാപ്റ്റർ വൺ. ഒക്ടോബർ 2ന് സിനിമ റിലീസ് ചെയ്യുമെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്.

English Summary:

Kantara Chapter One: ‘Kantara Chapter-1’ makers fined Rs 50k for forest violation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com