പാലും കട്ടൗട്ടും പൊലീസ് കൊണ്ടുപോയി; ഷാരോൺ വധക്കേസ് വിധിയിൽ മെൻസ് അസോസിയേഷന്റെ ആഹ്ലാദപ്രകടനം നടന്നില്ല

Mail This Article
തിരുവനന്തപുരം ∙ കഷായത്തിൽ വിഷം കലർത്തി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ.എം. ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്താന്‍ പോയ ഓള്‍ കേരള മെൻസ് അസോസിയേഷന് ആഹ്ലാദപ്രകടനം നടത്താനായില്ല. അഭിഷേകം നടത്താനായി എത്തിച്ച പാലും ജഡ്ജി എ.എം.ബഷീറിന്റെ കട്ടൗട്ടും പൊലീസ് എടുത്തു കൊണ്ടുപോയി. പൊലീസ് നടപടി പുരുഷവിരോധമാണെന്നും ഈ കേസിലെങ്കിലും ഷാരോൺ ഇരയും ഗ്രീഷ്മ വേട്ടക്കാരിയുമാണെന്ന് സമ്മതിക്കാമോയെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ഷാരോണിനെ സ്മരിക്കാനായി ഇവിടെ കൂടിയപ്പോൾ അത് തടഞ്ഞുവെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ഇതാണ് ഇവിടുത്തെ പുരുഷന്മാരുടെ അവസ്ഥ. കട്ട് ഔട്ട് എടുത്തോണ്ട് പോകാൻ കാണിച്ച ആർജവം വ്യാജ പരാതികൾക്കെതിരെ ഒരു എഫ്ഐആർ എടുക്കാനെങ്കിലും തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നിൽ പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷമാക്കാനാണ് ഓൾ കേരള മെൻസ് അസോസിയേഷൻ തീരുമാനിച്ചിരുന്നത്.