‘രാഷ്ട്രീയകാര്യ സമിതിയിൽ നടന്നതല്ല പുറത്ത് വരുന്നത്; യോഗത്തിൽ പങ്കെടുത്തിട്ടും ഞാനിത് കേട്ടില്ല’

Mail This Article
×
ആലപ്പഴ∙ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നടന്നതെന്ന തരത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി. ‘‘മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകുന്നു. രാഷ്ട്രീയകാര്യ സമിതിയിൽ നടന്നത് ഒന്നുമല്ല പുറത്തുവരുന്നത്. 63 സീറ്റ്, സംയുക്ത വാർത്താ സമ്മേളനം തുടങ്ങിയ വാർത്തകൾ മാധ്യമങ്ങൾക്ക് എവിടുന്നു കിട്ടി? യോഗത്തിൽ പങ്കെടുത്ത ഞാൻ ഈ ചർച്ചകൾ ഒന്നും കേട്ടില്ല.
കോൺഗ്രസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ശ്രദ്ധയ്ക്കു നന്ദി. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിൽ ഒരു തർക്കവുമില്ല. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സർവേ അധികം വൈകാതെ തന്നെ ആരംഭിക്കും. കെപിസിസി പുനഃസംഘടനാ നടപടികൾ നടന്നു കൊണ്ടിരിക്കുകയാണ്’’ – അവർ കൂട്ടിച്ചേർത്തു.
English Summary:
Deepa Das Munshi: Deepa Das Munshi denies media reports on KPCC meeting. The AICC General Secretary stated that the information reported is false and no such discussions occurred during the meeting.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.