കുസാറ്റ് ക്യാംപസിൽ ഓടിക്കൊണ്ടിരുന്ന ആഡംബര കാറിനു തീപിടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്– വിഡിയോ

Mail This Article
×
കൊച്ചി ∙ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല ക്യാംപസിൽ ഓടിക്കൊണ്ടിരുന്ന ആഡംബര കാർ തീപിടിച്ച് കത്തി നശിച്ചു. പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ അപകടമൊഴിവായി. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടേ മുക്കാലോടെയാണ് കുസാറ്റിലെ സ്കൂൾ ഓഫ് മാനേജ്മെന്റിനു മുന്നിലൂടെ കളമശേരിയിലേക്ക് പോവുകയായിരുന്ന കാർ കത്തി നശിച്ചത്.
75 ലക്ഷത്തോളം വില വരുന്ന കാറാണിത്. ബോണറ്റിൽ നിന്ന് പുക ഉയരുന്നതു കണ്ട യാത്രക്കാർ ഉടൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വിദ്യാർഥികൾ തീ അണയ്ക്കാൻ ശ്രമിച്ചു. ഇതിനു പിന്നാലെ അഗ്നിരക്ഷാ സേനയുടെ ഒരു യൂണിറ്റും സ്ഥലത്തെത്തി തീ അണച്ചു. കാർ പൂർണമായി കത്തി നശിച്ച നിലയിലാണ്. എന്താണ് തീ പിടുത്തത്തിന് കാരണമായതെന്ന് വ്യക്തമല്ല.
English Summary:
Car Caught Fire at CUSAT Campus: Fire destroys luxury car worth 75 lakhs near the Cochin University of Science and Technology. Passengers escaped without injury after noticing smoke, but the vehicle was completely consumed by flames.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.