കൊതുകുതിരി വാങ്ങാനെത്തിയ 9 വയസ്സുകാരനെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; 35കാരന് അറസ്റ്റിൽ
Mail This Article
അഞ്ചൽ ∙ 9 വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 35 വയസ്സുകാരന്‍ അറസ്റ്റിൽ. അഞ്ചല്‍ തേവര്‍തോട്ടം സ്വദേശിയായ മണിക്കുട്ടനാണ് പൊലീസ് പിടിയിലായത്. കൊതുകു തിരി വാങ്ങാനായി 9 വയസ്സുകാരന്‍ അയൽവാസിയായ ഇയാളുടെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു ഇയാള്‍ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്.
കുട്ടി കുതറി ഓടിമാറാന്‍ ശ്രമിച്ചപ്പോള്‍ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. ഭയന്ന കുട്ടി വീട്ടില്‍ എത്തിയിട്ടും സംഭവത്തെ കുറിച്ച് ആരോടും ഒന്നും പറഞ്ഞില്ല. വീട്ടുകാര്‍ക്ക് സംശയം തോന്നി വീണ്ടും ചോദിച്ചപ്പോഴാണ് കാര്യം പറഞ്ഞത്. പ്രതി സ്ഥിരം മദ്യപാനിയും സ്ഥലത്തെ പ്രധാന പ്രശ്‌നക്കാരനുമാണെന്നാണ് പൊലീസ് പറയുന്നത്. സ്വന്തം വീട്ടുകാരുമായി പോലും ഇയാൾക്ക് ബന്ധമില്ല.