ADVERTISEMENT

കോഴിക്കോട്∙ താമരശ്ശേരി പുതുപ്പാടിയിൽ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. റിമാൻഡിലായതിനെത്തുടർന്ന് ജില്ലാ ജയിലിൽ കഴിയുകയായിരുന്നു ആഷിഖ്. മാനസിക വിഭ്രാന്തി കാണിച്ചതോടെയാണ് ഇന്ന് ആഷിഖിനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

അതേ സമയം, ആഷിഖിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് താമരശ്ശേരി കോടതിയിൽ അപേക്ഷ നൽകി. ആശുപത്രി അധികൃതരുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കും ഇനി ആഷിഖിനെ കസ്റ്റഡിയിൽ വിടുക. കഴിഞ്ഞ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദയെ (52) മകൻ ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയത്. അടുത്ത വീട്ടിൽ നിന്നും തേങ്ങ പൊതിക്കാനെന്നു പറഞ്ഞ് കത്തി വാങ്ങിക്കൊണ്ടുവന്നാണ് കൊലപാതകം നടത്തിയത്. 

ലഹരിക്കടിമയായ ആഷിഖ് മുൻപു രണ്ട് തവണ ഉമ്മയെ കൊല്ലാൻ ശ്രമം നടത്തിയിരുന്നു. അതിക്രൂരമായാണ് കൊലപാതകം നടത്തിയതെന്നാണ് ഇൻക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇരുപതിലധികം വെട്ടേറ്റിരുന്നു. കഴുത്ത് അറ്റുവീഴാറായ അവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

English Summary:

Thamarassery Subaida Murder Case: Subaida Murder case culprit and subaida's son Aashiq transfer to a mental health center. The police await a hospital report to determine his fitness for custody, following his brutal murder of his mother.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com