വട്ടിയൂർക്കാവ് സ്കൂളിന് അനധികൃത അവധി: കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്, പ്രഥമാധ്യാപകന് സസ്പെൻഷൻ

Mail This Article
തിരുവനന്തപുരം ∙ വട്ടിയൂർക്കാവ് ഗവ. എൽപിഎസിന് അനധികൃതമായി അവധി നൽകിയ സംഭവത്തിൽ കടുത്ത നടപടി സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പ്. പ്രഥമാധ്യാപകനായ ജിനിൽ ജോസിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവ എൽപി സ്കൂളിന് ഇന്ന് അവധി നൽകി അധ്യാപകർ സമരത്തിനു പോയത് വിവാദമായിരുന്നു.
തുടര്‍ന്ന് നോർത്ത് എഇഒയുടെ നേതൃത്വത്തിൽ എത്തിയാണ് സ്കൂൾ തുറന്നത്. ഇന്ന് ക്ലാസ് ഉണ്ടാവില്ലയെന്ന് വാട്സാപ്പ് ഗ്രൂപ്പ് വഴി കുട്ടികളുടെ രക്ഷകർത്താക്കളെ അധ്യാപകർ അറിയിക്കുകയായിരുന്നു. അധ്യാപകരും ജീവനക്കാരും സമരത്തിൽ പങ്കെടുക്കുന്നതിനാൽ ഇന്ന് ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്നായിരുന്നു വാട്സാപ്പ് സന്ദേശം. പ്രതിപക്ഷ സർവീസ് സംഘടനകളും സിപിഐ സംഘടനകളുമാണ് ഇന്ന് പണിമുടക്ക് നടത്തിയത്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിരുന്നു.