‘ജെ.ഡിയെക്കാളും സ്മാർട്ട് ഉഷ, നിവൃത്തിയില്ല; അല്ലെങ്കിൽ വൈസ് പ്രസിഡന്റ് ആക്കിയേനെ’: പ്രശംസയുമായി ട്രംപ്

Mail This Article
വാഷിങ്ടൻ ∙ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യയായ ഉഷ ചിലുകുറിക്ക് പതിവു പോലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രശംസ. വാൻസ് ദമ്പതികളെ ഏറ്റവും സുന്ദരജോടിയെന്ന് വിശേഷിപ്പിക്കാറുള്ള ട്രംപ് ഇത്തവണ, ഇന്ത്യക്കാരിയും അഭിഭാഷകയുമായ ഉഷയ്ക്ക് അല്പം കൂടുതൽ പ്രശംസ ചൊരിഞ്ഞു. നിവൃത്തിയുണ്ടായിരുന്നെങ്കിൽ വൈസ് പ്രസിഡന്റ് ആക്കിയേനെ എന്നു പറഞ്ഞാണ് അദ്ദേഹം ഉഷയെ പ്രശംസിച്ചത്.
‘ജെ.ഡിയെ ഞാൻ ഏറെക്കാലമായി കാണുന്നു. ഒഹായോയിൽനിന്നുള്ള സെനറ്റർ ആകാനുള്ള തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ ഞാൻ പിന്തുണച്ചു. വളരെ വളരെ സ്മാർട്ടായ വ്യക്തി. അതിലും സ്മാർട്ടായി അദ്ദേഹത്തിന്റെ ഭാര്യ മാത്രമേയുള്ളൂ’ – സദസ്സിലെ പൊട്ടിച്ചിരികൾക്കിടെ ട്രംപ് പറഞ്ഞു.
ആന്ധ്രയിലെ കൃഷ്ണ ജില്ലയിലുള്ള സായിപുരത്തു വേരുകളുള്ള ചിലുകുറി കുടുംബത്തിലെ രാധാകൃഷ്ണ – ലക്ഷ്മി ദമ്പതികളുടെ മകളാണ്. മദ്രാസ് ഐഐടിയിൽ പഠിച്ച് യുഎസിൽ എയ്റോസ്പേസ് എൻജിനീയറായ രാധാകൃഷ്ണയും യുണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിലെ സിക്സ്ത് കോളജ് പ്രിൻസിപ്പലായ ലക്ഷ്മിയും 1980 കളിലാണ് യുഎസിലേക്കു കുടിയേറിയത്.