ADVERTISEMENT

പാലക്കാട് ∙ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ.എന്‍. സുരേഷ് ബാബുവിനെ വീണ്ടും തിരഞ്ഞെടുത്തു. രണ്ടാം തവണയാണു 53കാരനായ സുരേഷ് ബാബു സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച ജില്ലാക്കമ്മിറ്റിയിലേക്കുള്ള 44 അംഗ പാനല്‍, പ്രതിനിധി സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു. എട്ടുപേര്‍ പുതുമുഖങ്ങളാണ്.

തുടര്‍ന്നു ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം പി. മമ്മിക്കുട്ടി ജില്ലാ സെക്രട്ടറിയായി ഇ.എന്‍. സുരേഷ് ബാബുവിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. 29 അംഗ സംസ്ഥാനസമ്മേളന പ്രതിനിധികളെയും യോഗം തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടേറിയറ്റിനെ സംസ്ഥാന സമ്മേളനത്തിനു ശേഷം തിരഞ്ഞെടുക്കും. അതേസമയം, പാര്‍ട്ടി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ മുതിര്‍ന്ന നേതാവ് പി.കെ. ശശിയെ ഒഴിവാക്കിയാണു പുതിയ പാനല്‍ അവതരിപ്പിച്ചത്.

English Summary:

E.N.Suresh Babu: Suresh Babu re-elected as CPM Palakkad District Secretary.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com