ബംഗ്ലദേശ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ, അന്വേഷണം തുടങ്ങി

Mail This Article
ബെംഗളൂരു ∙ ഇരുപത്തിയെട്ടുകാരിയായ ബംഗ്ലദേശ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മൃതദേഹം ഇന്ന് രാവിലെയോടെ കൽകെരെ തടാകത്തിനു സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്‌മോർട്ടത്തിലാണ് യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമായത്.
6 വർഷമായി ഭർത്താവിനും മൂന്നു കുട്ടികൾക്കുമൊപ്പം ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു യുവതി. നഗരത്തിലെ സ്വകാര്യ അപാർട്മെന്റുകളിൽ വീട്ടുജോലി ചെയ്തായിരുന്നു ഉപജീവനം നടത്തിയിരുന്നത്. വ്യാഴാഴ്ച ജോലി കഴിഞ്ഞിറങ്ങിയ യുവതി വീട്ടിലെത്തിയിരുന്നില്ല. തുടർന്ന്, നടത്തിയ തിരച്ചിലിലാണ് തടാകത്തിനു സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത്നിന്നും മൃതദേഹം ലഭിച്ചത്. ഭർത്താവിന്റെ പരാതിയിൽ ലൈംഗികാതിക്രമത്തിനും കൊലപാതകത്തിനും പൊലീസ് കേസെടുത്തു. യുവതിക്ക് പാസ്പോർട്ട് ഇല്ലായിരുന്നുവെന്ന് ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ ജോയിന്റ് കമ്മിഷണർ രമേഷ് പറഞ്ഞു.