ADVERTISEMENT

ഇടുക്കി ∙ മുട്ടം സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ തീപിടിത്തം. ബാങ്കിലെ റെക്കോര്‍ഡ് റൂമിനാണ് തീപിടിച്ചത്. ആളപായമില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്.

വർഷങ്ങൾ പഴക്കമുള്ള പഴയ റെക്കോർഡുകൾ ആണ് കത്തിനശിച്ചത്. മറ്റു വിഭാഗങ്ങളിലേക്ക് തീ പടരും മുൻപ് നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാങ്കിന്‍റെ റെക്കോര്‍ഡ് റൂമിലാണ് തീപടര്‍ന്നതെന്നും ഇടപാടുകാരുടെ രേഖകള്‍ ഒന്നും നശിച്ചിട്ടില്ലെന്നും ബാങ്ക് പ്രസിഡന്റ് സാം ക്രിസ്റ്റി ഡാനിയേൽ പറഞ്ഞു.

English Summary:

Fire at Muttam Service Co-operative Bank : Fire caused significant damage to the record room. While years-old records were destroyed, no casualties were reported and the fire was contained swiftly.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com