സാമ്പത്തിക പ്രതിസന്ധി, ശമ്പള പരിഷ്കരണമില്ലെന്ന് ധനമന്ത്രി; തിങ്കളാഴ്ച മുതൽ റേഷൻകടകൾ തുറക്കില്ല

Mail This Article
×
തിരുവനന്തപുരം ∙ തിങ്കളാഴ്ച മുതൽ കടയടച്ചുള്ള സമരവുമായി മുന്നോട്ടു പോകാൻ റേഷൻ വ്യാപാരികളുടെ തീരുമാനം. കട ഉടമകളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടതിനു പിന്നാലെയാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പള പരിഷ്കരണ പാക്കേജ് നടപ്പാക്കാനില്ലെന്ന് സർക്കാർ വ്യാപാരികളെ അറിയിച്ചു.
റേഷൻ വ്യാപാരികളുടെ മറ്റു ആവശ്യങ്ങൾ പരിഗണിച്ചിട്ടുണ്ടെന്നും ശമ്പള പരിഷ്കരണം നടപ്പാക്കാനാകുന്ന സാമ്പത്തിക സ്ഥിതി അല്ല നിലവിലെന്നുമാണ് ധനമന്ത്രി സമരക്കാരെ അറിയിച്ചത്. റേഷൻ കടകളിലേക്ക് സാധനങ്ങളെത്തിക്കുന്ന വിതരണക്കാരുടെ സമരം മൂലം ഈ മാസം ഭൂരിഭാഗം കടകളിലും സ്റ്റോക്കെത്തിയിരുന്നില്ല. ഇതിനുപിന്നാലെ കടയടച്ചുള്ള സമരം കൂടിയാകുന്നതോടെ റേഷൻ വിതരണം താളംതെറ്റും.
English Summary:
Ration shop strike : Ration shop strike impacts Kerala's food distribution system. The indefinite strike, beginning Monday, follows failed negotiations with the state's finance minister regarding salary revisions for shop owners.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.