ഒബാമയും ജെനിഫറും പ്രണയത്തിൽ? മിഷേലുമായി വേർപിരിയുന്നെന്ന് റിപ്പോർട്ടുകൾ

Mail This Article
×
ന്യൂയോര്‍ക്ക് ∙ യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും പ്രണയത്തിലെന്ന് അഭ്യൂഹം. രാജ്യാന്തര മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലുമാണ് ഇരുവരുടെയും പ്രണയ ബന്ധത്തെപ്പറ്റിയുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ഒബാമയും മിഷേലും തമ്മിലുള്ള വിവാഹബന്ധത്തില്‍ വിള്ളല്‍ വീണതായുള്ള അഭ്യൂഹങ്ങൾ നേരത്തേ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് ഒബാമ - അനിസ്റ്റണ്‍ ബന്ധം ചര്‍ച്ചയാകുന്നത്.
അതേസമയം, ഒബാമയോ മിഷേലോ അനിസ്റ്റണോ വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. യുഎസ് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ മരണാനന്തരച്ചടങ്ങിലും ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും മിഷേല്‍ ഒബാമ പങ്കെടുക്കാതിരുന്നത് ചർച്ചയായിരുന്നു.
English Summary:
Obama dating Jennifer : Barack Obama and Jennifer Aniston relationship rumors are spreading rapidly online. Previous reports of marital discord between Obama and Michelle add fuel to the speculative fire
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.