ജമ്മു കശ്മീരിൽ സൈനിക ക്യാംപിന് നേരെ വെടിവയ്പ്; അരമണിക്കൂർ നീണ്ട ഏറ്റുമുട്ടൽ, ഭീകരർക്കായി തിരച്ചിൽ

Mail This Article
×
ശ്രീനഗർ ∙ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങവെ ജമ്മു കശ്മീരിലെ സൈനിക ക്യാംപിൽ ഭീകരർ വെടിയുതിർത്തു. പുലർച്ചെ കത്വ ജില്ലയിലെ വനമേഖലയിലെ താൽക്കാലിക സൈനിക ക്യാംപിനു നേരെയാണ് വെടിയുതിർത്തത്. വെടിവയ്പ്പിനു ശേഷം ഓടിപ്പോയ ഭീകരരെ കണ്ടെത്താൻ വ്യാപക തിരച്ചിൽ നടത്തുകയാണെന്ന് സൈന്യം അറിയിച്ചു.
ഭീകരർക്കു നേരെ തിരിച്ചും വെടിവയ്പ്പുണ്ടായി. അരമണിക്കൂറോളം ഇരുവിഭാഗങ്ങളും തമ്മിൽ വെടിവയ്പ്പ് തുടർന്നു. ഇരുവശത്തും ആളപായം ഉണ്ടായിട്ടില്ല. മൂന്നു പേരാണ് ആക്രമണത്തിൽ പങ്കാളികളായതെന്നാണ് വിവരം. ഇവർ വനപ്രദേശത്ത് തന്നെ ഉള്ളതായാണ് സംശയം.
English Summary:
Jammu and Kashmir attack: Terrorists opened fire on an army camp in Kathua district, triggering a search operation. No casualties were reported.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.