ADVERTISEMENT

വാഷിങ്ടൻ ∙ ഗാസ മുനമ്പിൽ നിന്നുള്ള അഭയാർഥികളെ ജോർദൻ, ഈജിപ്റ്റ് ഉൾപ്പടെയുള്ള അറബ് രാജ്യങ്ങൾ ഇനിയും ഏറ്റെടുക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസ`വെടിപ്പാകണമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം. കഴിഞ്ഞ ദിവസം ജോർദൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി നടത്തിയ ഫോൺകോളിൽ ഇക്കാര്യം താൻ സംസാരിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ-സിസിയുമായി ഇനി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു. 

ഗാസ നൂറ്റാണ്ടുകളായി നിരവധി സംഘർഷങ്ങൾ നടക്കുന്ന പ്രദേശമാണെന്നു ട്രംപ് പറഞ്ഞു. നിരവധി പേരാണു മരിച്ചു വീഴുന്നത്. ആകെ തകർക്കപ്പെട്ടിരിക്കുകയാണ്. ആളുകൾ അവിടെ ജീവിക്കുന്നത് സങ്കീർണമായ അവസ്ഥയിലാണ്. അവരെ മാറ്റിപ്പാർപ്പിക്കേണ്ടത് അനിവാര്യമായതിനാൽ അറബ് രാജ്യങ്ങളുമായി താൻ ചർച്ചകൾ നടത്തും. കുടിയേറ്റക്കാർക്കായി വീടുകൾ നിർമിക്കുമെന്നും ട്രംപ് പറഞ്ഞു.

English Summary:

Gaza's Future: US President Trump proposes relocating Gaza Strip refugees to Jordan and Egypt, aiming to pacify the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com