ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമനും പി.ബി.നൂഹിനും പുതിയ ചുമതല

Mail This Article
×
തിരുവനന്തപുരം∙ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ധനവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ അഗ്രിക്കള്‍ച്ചര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ വകുപ്പ് ഡയറക്ടറായി നിയമിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡി പി.ബി.നൂഹിനെ ഗതാഗത വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായി നിയമിച്ചു. പകരം ഡോ.അശ്വതി ശ്രീനിവാസിനാണ് സപ്ലൈകോയുടെ ചുമതല.
കേരള ട്രാന്‍സ്‌പോര്‍ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ സിഎംഡി സ്ഥാനവും നൂഹ് വഹിക്കും. ഡോ. അദീല അബ്ദുല്ലയെ സാമൂഹ്യനീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായി നിയമിച്ചു. ഫിഷറീസ് ഡയറക്ടര്‍ ബി. അബ്ദുള്‍ നാസറിനെ കായികവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു.
English Summary:
IAS Reshuffle: Kerala IAS officers face a major reshuffle with key appointments announced across various departments.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.