ADVERTISEMENT

മുംബൈ ∙ ഗൂഗിളിൽ ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ ഡോംബിവ്‌ലിയിലെ വെസ്റ്റ് ചന്ദ്രഹാസ് ഹൗസിങ് സൊസൈറ്റിയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കൂവപ്പടി കളമ്പാട്ടുകുടി വേലായുധൻ–ലതിക ദമ്പതികളുടെ ഏകമകനായ വിജയ് വേലായുധൻ (33) ആണു മരിച്ചത്.

അടുത്ത ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. വിവാഹ ഒരുക്കങ്ങൾ‍ക്കായി പുറത്തുപോയ മാതാപിതാക്കൾ മടങ്ങിയെത്തിയപ്പോൾ ‘പൊലീസ് വരാതെ വാതിൽ തുറക്കരുത്’ എന്നെഴുതിയ കുറിപ്പ് വീടിന്റെ വാതിലിൽ ഒട്ടിച്ചിരിക്കുന്നത് കണ്ടു. വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലുമായിരുന്നു. മുംബൈയിൽ ജനിച്ചുവളർന്ന വിജയ് സിംഗപ്പൂരിലെ ഓഫിസിലും മുംബൈയിലെ വീട്ടിലുമിരുന്നാണ് ജോലി ചെയ്തിരുന്നത്.

English Summary:

Vijay Velayudhan, a Google employee from Kerala, found dead in his Mumbai home. A suicide note and locked door led to police investigation just days before his wedding.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com