ADVERTISEMENT

ചെന്നൈ ∙ വാടകയ്ക്കു താമസിച്ചിരുന്നവർക്കെതിരെ അതിക്രമം നടത്തിയ അണ്ണാഡിഎംകെ പാർട്ടി നേതാവ് പൊന്നമ്പലത്തെ യുവതികൾ ചൂലുകൊണ്ട് നേരിട്ടു. യുവതികളുടെ പരാതിയെ തുടർന്ന് പൊന്നമ്പലത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈക്കു സമീപം പടപ്പയിലാണു സംഭവം.സ്വകാര്യ മൊബൈൽ അസംബ്ലി പ്ലാന്റിൽ ജോലിചെയ്യുന്ന ഇതര ജില്ലക്കാരായ യുവതികൾ ഏതാനും ദിവസം മുൻപ് പൊന്നമ്പലത്തിന്റെ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നു.

ഇതിൽ ഒരു യുവതിയെ പീഡിപ്പിക്കാൻ പൊന്നമ്പലം ശ്രമിച്ചതോടെയാണ് ഇവർ താമസം മാറിയതെന്നാണ് ആരോപണം. പിന്നീട്, പുതിയ താമസസ്ഥലത്തുമെത്തി പൊന്നമ്പലം ശല്യം തുടർന്നു, ഇതോടെ യുവതികൾ ചൂലുകൊണ്ട് അടിക്കുകയായിരുന്നു. അതിന്റെ ദൃശ്യങ്ങളും അവർ മൊബൈൽ ഫോണിൽ പകർത്തി.

English Summary:

Anna DMK leader Ponnambalam was arrested in Chennai after being beaten with a broom by female tenants who accused him of attempted molestation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com