തെക്കൻ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; വടക്ക് ചൂട് തുടരും

Mail This Article
×
തിരുവനന്തപുരം ∙ തെക്കൻ കേരളത്തിനു മുകളിലെ ചക്രവാതച്ചുഴിയുടെയും കാറ്റിന്റെയും സ്വാധീനത്താൽ ഫെബ്രുവരി 2 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
തെക്കൻ കേരളത്തേക്കാൾ ഉയർന്ന താപനിലയാണ് വടക്കൻ കേരളത്തിൽ അനുഭവപ്പെടുന്നത്. മധ്യകേരളത്തിൽ നേരിയ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെങ്കിലും താപനിലയിൽ കാര്യമായ കുറവ് ഉണ്ടാകാൻ സാധ്യതയില്ല. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കിഴക്കൻ കാറ്റ് മധ്യകേരളത്തിലൂടെയും തെക്കൻ കേരളത്തിലൂടെയും കടന്നുപോകുന്നതു കൊണ്ടാണ് ഈ പ്രദേശങ്ങളിൽ മേഘാവൃതമായ അന്തരീക്ഷത്തിനും നേരിയ മഴയ്ക്കും സാധ്യതയുള്ളത്.
English Summary:
Kerala Weather Alert: IMD Forecasts Rain and Thunderstorms
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.