അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു; തുറവൂരിൽ 3 ബംഗ്ലദേശികൾ പിടിയിൽ

Mail This Article
×
തുറവൂർ ∙ കെട്ടിട നിർമാണ ജോലികൾക്കായി എത്തിയ 3 ബംഗ്ലദേശികൾ കുത്തിയതോട് പൊലീസിന്റെ പിടിയിൽ. തുറവൂർ പുത്തൻകാവിൽ വീടു പണിക്കായി ലേബർ കോൺട്രാക്‌ട് ഏജൻസിയിലൂടെ ആലുവയിൽ നിന്നെത്തിയതാണ് ബംഗ്ലദേശികൾ. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച കുറ്റത്തിന് ഇവരുടെ സുഹൃത്തുക്കളെ കൊച്ചിയിൽനിന്നു പിടികൂടിയിരുന്നു. പിടിയിലായവരുടെ മൊബൈൽഫോൺ പരിശോധനയിൽ സുഹൃത്തുക്കൾ തുറവൂരിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
8 വർഷം മുൻപാണ് കേരളത്തിൽ എത്തിയതെന്ന് ഇവർ പൊലീസിനു മൊഴി നൽകി. ആലുവ, തൃശൂർ എന്നിവിടങ്ങളിലാണ് താമസിച്ചിരുന്നത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
English Summary:
Bangladeshi nationals arrested in Thuravoor: The three men were apprehended for illegally entering the country and working in construction.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.