ADVERTISEMENT

പത്തനംതിട്ട ∙ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മറ്റു പലരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യരാണ്. എല്ലാ രാഷ്ട്രീയ നേതാക്കളും എൻഎസ്എസിന്റെ ബന്ധുക്കളാണ്. എൻഎസ്എസ് സമദൂരം തുടരുമെന്നും സുകുമാരൻ നായർ പറഞ്ഞു.

ഒരുകാലത്ത് രാഷ്ട്രീയ നിലപാട് എടുത്തത് വിഡ്ഢിത്തരമെന്ന് മനസ്സിലായി. ചെന്നിത്തലയെ എൻഎസ്എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചത് എല്ലാവരും ബഹുമാനിക്കുന്ന ആളായതുകൊണ്ടും നായരായതു കൊണ്ടുമാണ്. എസ്എൻഡിപിയെ അവഗണിച്ചതുകൊണ്ട് കോൺഗ്രസ് തകർന്നു എന്ന വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങൾക്ക് മറുപടിയില്ല. അദ്ദേഹം അങ്ങനെ പലതും പറയുമെന്നും സുകുമാരൻ നായർ പറഞ്ഞു.

English Summary:

NSS general secretary Supports Ramesh Chennithala: Ramesh Chennithala's Chief Minister suitability was affirmed by G. Sukumaren Nair, NSS General Secretary, who also highlighted the organization's commitment to maintaining equidistance from all political parties in Kerala. Nair acknowledged a past political misstep and refrained from directly responding to Vellappally's comments.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com