ADVERTISEMENT

ഹൈദരാബാദ് ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാന കോൺഗ്രസിൽ ഭിന്നത. 10 എംഎൽഎമാർ രഹസ്യയോഗം ചേർന്നതായാണ് വിവരം. ഗണ്ടിപേട്ടിലുള്ള അനിരുദ്ധ് റെഡ്ഡി എംഎൽഎയുടെ ഫാം ഹൗസിലായിരുന്നു യോഗം. എംഎൽഎമാരായ നയ്‌നി രാജേന്ദ്ര റെഡ്ഡി, ഭൂപതി റെഡ്ഡി, യെന്നം ശ്രീനിവാസ റെഡ്ഡി, മുരളി നായ്ക്, കുച്ചകുള്ള രാജേഷ് റെഡ്ഡി, സഞ്ജീവ് റെഡ്ഡി, അനിരുദ്ധ് റെഡ്ഡി, ലക്ഷ്മികാന്ത റാവു, ദൊന്തി മാധവ റെഡ്ഡി, ബീർല ഇലയ്യ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. 

കോൺട്രാക്ടർമാരുടെ ബില്ലുകൾ പാസാക്കാൻ കൈക്കൂലി ആവശ്യപ്പെടുന്നെന്ന ആരോപണം നേരിടുന്ന രണ്ട് മന്ത്രിമാരോടുള്ള എതിർപ്പാണ് രഹസ്യയോഗത്തിനു പിന്നിലെന്നാണു വിവരം. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മന്ത്രിമാരുമായി അടിയന്തര കൂടിക്കാഴ്ച നിശ്ചയിച്ചു.  എംഎൽഎമാരുടെ പരാതികൾ ഉടൻ പരിഹരിക്കണമെന്ന് ഹൈക്കമാൻഡിന്റെ നിർദേശം.

എംഎൽഎമാരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കണമെന്ന് രേവന്ത് റെഡ്ഡി എല്ലാ മന്ത്രിമാർക്കും നിർദേശം നൽകി. എംഎൽഎമാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നിശ്ചയിക്കണമെന്നും അവരുടെ നിർദേശങ്ങൾ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

English Summary:

Telangana Congress 10 MLAs Meet Secretly: Telangana Congress factionalism threatens local body elections. Ten MLAs' secret meeting highlights dissent over alleged ministerial corruption, prompting the Chief Minister to intervene.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com