ADVERTISEMENT

പത്തനംതിട്ട∙ ഏനാത്ത് ഇളങ്ങമംഗലത്ത് വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യം പുലിയുടേതെന്ന് അഭ്യൂഹം. പുളിമൂട്ടിൽ റജിയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിലാണ് പുലിയുടെ രൂപ സാദൃശ്യമുള്ള ജീവി നടന്നു പോകുന്നതായി കണ്ടത്. വിദേശത്തുള്ള റജി ദിവസവും മൊബൈൽ ഫോണിലൂടെ വീട്ടിലെ സിസിടിവി ദൃശ്യം പരിശോധിക്കുന്നത് പതിവാണ്. ഇതിനിടെയാണ് പുലിയുടെ രൂപ സാദൃശ്യമുള്ള ജീവിയെ കണ്ടത്. ജനുവരി 29നു പുലർച്ചെയാണ് ദൃശ്യം പതിഞ്ഞിരിക്കുന്നത്. തുടർന്നു നാട്ടിൽ അറിയിക്കുകയായിരുന്നു. ദൃശ്യം വനം വകുപ്പ് പരിശോധിച്ചെങ്കിലും പുലിയുടെതാണെന്നു സ്ഥിരീകരണം നടത്തിയിട്ടില്ല.

English Summary:

Leopard Sighting in Ilangamangalam: Leopard sighting suspected in Ilangamangalam CCTV footage.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com