ADVERTISEMENT

ബെംഗളൂരു ∙ മണ്ഡ്യയിലെ സ്കൂളിലെ ശുചിമുറിയിൽ 8 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് 2 വിദ്യാർഥികൾക്കെതിരെ പൊലീസ് പോക്സോ കേസെടുത്തു. ജനുവരി 31ന് നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. 2 വിദ്യാർഥികൾ ചേർന്ന് രണ്ടാം ക്ലാസുകാരിയെ ശുചിമുറിയിലേക്കു കൊണ്ടുപോയി വിവസ്ത്രയാക്കുകയും സ്വകാര്യ ഭാഗത്തും മറ്റും വടി ഉപയോഗിച്ച് മർദിക്കുകയും ചെയ്തെന്നാണ് പരാതി.

സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും പെൺകുട്ടിയുടെ ദേഹത്ത് മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, ക്രമസമാധാനനില തകർന്നതായും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ ലൈംഗിക അതിക്രമങ്ങൾ വർധിച്ചതായും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര ആരോപിച്ചു.

English Summary:

8-Year-Old Girl Assaulted in School Toilet: Demand for Justice Grows

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com