ADVERTISEMENT

കോഴിക്കോട്∙ അരയിടത്തുപാലത്തു സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് മെഡിക്കൽ കോളജ് റൂട്ടിൽ ഓടുന്ന ബസാണു മറിഞ്ഞത്. പുതിയ സ്റ്റാന്റിൽനിന്നു 4.10ന് മാവൂർ കൂളിമാടിലേക്ക് പോകുകയായിരുന്ന ലിയാഖത് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

അരയിടത്തുപാലം മേൽപ്പാലം കയറുമ്പോൾ ബൈക്കിൽ ഇടിച്ചു ബസ് മറിയുകയായിരുന്നു. അമ്പതോളം പേർക്കു പരുക്കേറ്റു. ഇതിൽ ഏഴുപേർ വിദ്യാർഥികളാണ്. 41 പേർ സ്വകാര്യ ആശുപത്രിയിലും 9 പേർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ബസ് ഉയർത്താനുള്ള ശ്രമം നടക്കുകയാണു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നു രക്ഷാപ്രവർത്തനം തുടരുകയാണു.

bus-accident-kozhikode-1
കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിന്റെ ദൃശ്യം
കോഴിക്കോട് അരയിടത്തുപാലത്ത് സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിന്റെ ദൃശ്യം
കോഴിക്കോട് അരയിടത്തുപാലത്ത് സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിന്റെ ദൃശ്യം
English Summary:

Bus Accident : Kozhikode Bus Overturns, Several Injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com