ADVERTISEMENT

തൃശൂർ∙ എളവള്ളിയിൽ ഇടഞ്ഞ ആന ഒരാളെ കുത്തിക്കൊന്നു. ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണു മരിച്ചത്. പാപ്പാനും ആനയുടെ കുത്തേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിലയും ഗുരുതരമാണ്. ചിറ്റാട്ടുകര പൈങ്കണ്ണിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ചിറ്റിലപ്പള്ളി ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്.

ഉത്സവത്തിനു കച്ചവടത്തിനു വന്നയാളാണ് ആനന്ദ്. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആന ആദ്യം പാപ്പാനെയും പിന്നീടു വഴിയിൽ കണ്ട ആനന്ദിനെയും കുത്തുകയായിരുന്നു. എട്ടുകിലോമീറ്റർ ഓടിയ ആനയെ മുക്കാൽ മണിക്കൂറിനുശേഷം കണ്ടാണശ്ശേരി മേഖലയിൽവച്ച് തളച്ചു. എലിഫന്റ് സ്ക്വാഡുൾപ്പെടെ സ്ഥലത്തെത്തിയിരുന്നു.

English Summary:

Elephant attack: Rogue elephant attack in Elavalli, Kerala resulted in one death and serious injuries.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com