വല്ലപ്പുഴയിൽ ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു വീണു; ഒട്ടേറെ പേർക്കു പരുക്ക്

Mail This Article
×
പട്ടാമ്പി (പാലക്കാട്) ∙ വല്ലപ്പുഴ ഓർഫനേജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫ്ലഡ്‌ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിനിടെ കാണികൾ ഇരുന്ന ഗാലറി തകർന്നു വീണ് ഒട്ടേറെ പേർക്കു പരുക്കേറ്റു. ആരുടെയും പരുക്കു ഗുരുതരമല്ല. ഇന്നലെ രാത്രി 10.35 നായിരുന്നു സംഭവം. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വല്ലപ്പുഴ കനിവ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഒരു മാസമായി സെവൻസ് ഫുട്ബോൾ മത്സരം നടക്കുന്നുണ്ട്. ഫൈനൽ മത്സരത്തിനു പ്രതീക്ഷിച്ചതിലും ഏറെപ്പേർ എത്തിയതാണു ഗാലറി തകരാൻ കാരണമായതെന്നു പറയുന്നു. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി.
English Summary:
Gallery collapsed during football tournament: During the final match of a floodlit football tournament held at the Vallapuzha Orphanage High School ground, the gallery where spectators were seated collapsed injuring several people. The injured have been admitted to various hospitals.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.