‘എന്നോട് ഒരു ഉപദേശവും ചോദിച്ചിട്ടില്ല; സ്കൂട്ടർ തട്ടിപ്പിനു വിശ്വാസ്യത വര്‍ധിപ്പിക്കാനായിരിക്കാം ഉപദേശകനായി നിയമിച്ചത്’

Mail This Article
തിരുവനന്തപുരം ∙ സ്‌കൂട്ടര്‍ തട്ടിപ്പിനു വിശ്വാസ്യത വര്‍ധിപ്പിക്കാനായിരിക്കാം വിരമിച്ച ജഡ്ജിയായ തന്നെ ഉപദേശകനായി നിയമിച്ചതെന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. സംഘടനാ പിരിവ് നടത്തുന്നതായി അറിഞ്ഞതോടെ, തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. പാവപ്പെട്ടവര്‍ക്ക് എന്തെങ്കിലും പ്രയോജനം കിട്ടുമെന്നു കരുതിയാണ് ആനന്ദകുമാറിന്റെ ക്ഷണം സ്വീകരിച്ചത്. ആനന്ദകുമാര്‍ കള്ളമാണു പറയുന്നതെന്നു കരുതിയില്ലെന്നും രാമചന്ദ്രൻ നായർ പറഞ്ഞു.
ആനന്ദകുമാറിനെ ദീര്‍ഘകാലമായി അറിയാം. എന്‍ജിഒകളുടെ ഒരു സംഘടന ഉണ്ടാക്കുന്നുണ്ടെന്നും തന്നെ ഉപദേശകനാക്കിക്കോട്ടേയെന്നും ചോദിച്ച് ആനന്ദ് കുമാര്‍ സമീപിച്ചു. എന്നാല്‍ ഒരു എന്‍ജിഒയും ആനന്ദകുമാറും ഇന്നുവരെ തന്നോട് ഒരു ഉപദേശവും ചോദിച്ചിട്ടില്ല. അനന്തു കൃഷ്ണനെ പരിചയമില്ല. കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളിലാണു സ്‌കൂട്ടര്‍ കൊടുക്കാമെന്നു പറഞ്ഞു സ്ത്രീകളുടെയടക്കം കയ്യില്‍നിന്നു പണം പിരിക്കുന്നതായി അറിഞ്ഞത്. ഇത് ശരിയല്ലെന്ന് തോന്നിയതോടെ ആനന്ദകുമാറിനെ വിളിച്ച് ഉപദേശക സ്ഥാനത്ത് നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടു. അത് അവർ സമ്മതിച്ചു’’– രാമചന്ദ്രൻ നായർ പറഞ്ഞു.