ADVERTISEMENT

കൊച്ചി∙ വഞ്ചിയൂരിൽ റോഡ് അടച്ചുള്ള സിപിഎം ഏരിയ സമ്മേളനത്തിനെതിരായ കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ആശ്വാസം. ഹൈക്കോടതിയിൽ പത്താം തീയതി നേരിട്ടു ഹാജരാകുന്നതില്‍നിന്ന് എം.വി.ഗോവിന്ദന് ഇളവ് നൽകി. എം.വി.ഗോവിന്ദന്റെ അപേക്ഷ അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഫെബ്രുവരി 12ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം. 

അതേസമയം, കോടതിയലക്ഷ്യ ഹർജിയിൽ മറ്റു രാഷ്ട്രീയ നേതാക്കള്‍ പത്താം തീയതി തന്നെ ഹാജരാകണം. സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനം നടക്കുന്നതിനാൽ പത്താം തീയതി നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് എം.വി.ഗോവിന്ദൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

English Summary:

MV Govindan receives High Court relief in contempt of court case. The CPM state secretary was exempted from appearing on the 10th due to a scheduling conflict, but must appear on February 12th.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com