തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി വെട്ടി സുഹൃത്ത്; ബൈക്കിൽ ആശുപത്രിയിലെത്തിച്ച ശേഷം കടന്നുകളഞ്ഞു

Mail This Article
×
തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ സുഹൃത്തിന്റെ വെട്ടേറ്റ യുവതിയുടെ നില ഗുരുതരം. 28 വയസ്സുകാരിയായ വെൺപകൽ സ്വദേശി സൂര്യയെ ആണ് സുഹൃത്ത് സച്ചി വീട്ടിൽ കയറി വെട്ടിയത്. വെട്ടിയ ശേഷം സച്ചിയും സുഹൃത്തുക്കളും ചേർന്ന് സൂര്യയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. സമീപത്തെ ആശുപത്രിയിൽ സൂര്യയെ എത്തിച്ച ശേഷം സച്ചിയും സുഹൃത്തുക്കളും കടന്നുകളഞ്ഞു. സൂര്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സച്ചിയേയും സുഹൃത്തുക്കളെയും കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചു.
English Summary:
Thiruvananthapuram Attack: A young woman in Thiruvananthapuram was critically injured after being attacked and slashed by a friend who then took her to the hospital before fleeing. Police are investigating the incident in Neyyattinkara.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.