487 പേരെ കൂടി തിരിച്ചയക്കുമെന്ന് യുഎസ്; നാടുകടത്തൽ രീതിയെ ന്യായീകരിച്ച് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

Mail This Article
ന്യൂഡൽഹി∙ യുഎസിന്റെ മനുഷ്യത്വരഹിതമായ നാടുകടത്തൽ രീതിയെ ന്യായീകരിച്ച് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിർസി. നടപടിക്രമങ്ങൾ പാലിച്ചാണ് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ നാടുകടത്തുന്നതെന്നും തിരിച്ചയക്കുന്നവരോടു മോശം പെരുമാറ്റം പാടില്ലെന്നു യുഎസിനെ അറിയിക്കുമെന്നും വിക്രം മിർസി വ്യക്തമാക്കി. സൈനിക വിമാനം ഇറങ്ങാൻ അനുമതി നൽകിയതു നിലവിലെ ചട്ടപ്രകാരമാണെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
‘‘യുഎസ് 487 പേരെ കൂടി തിരിച്ചയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇപ്പോൾ നടപ്പാക്കുന്നത് ദേശീയ സുരക്ഷയുടെ ഭാഗമായ നടപടിയാണെന്നു യുഎസ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണു സൈനിക വിമാനം ഉപയോഗിച്ചത്. ഇതു മുൻകാല നാടുകടത്തൽ രീതികളിൽനിന്നും വ്യത്യസ്തമാണ്’’ – വിക്രം മിർസി വ്യക്തമാക്കി. അതേസമയം യുഎസിൽ നിന്നും ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായി നാടുകടത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണു കോണ്‍ഗ്രസിന്റെ തീരുമാനം. രാജ്യവ്യാപക പ്രതിഷേധത്തിനും കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.