ഭർത്താവ് വീട് പൂട്ടിപ്പോയി; ഭാര്യയും മക്കളും അഭയം തേടി പൊലീസ് സ്റ്റേഷനിൽ

Mail This Article
×
തിരുവനന്തപുരം ∙ വിഴിഞ്ഞം വെണ്ണിയൂരിൽ ഇരട്ട കുട്ടികളും മാതാവും പുറത്തു പോയ സമയം വീട് പൂട്ടി ഗൃഹനാഥൻ പോയതായി പരാതി. മണിക്കൂറുകളായി ഭക്ഷണവും മരുന്നുമില്ലാതെ ബുദ്ധിമുട്ടിലായ അഞ്ചു വയസ്സുള്ള ഇരട്ട കുട്ടികളും മാതാവും രാത്രിയോടെ വിഴിഞ്ഞം പൊലീസിൽ അഭയം തേടി. കുട്ടികളിൽ ഒരാൾ വൃക്കരോഗ ബാധിതനാണ്.
മുൻപ് ഭർത്താവിനെതിരെ ഗാർഹിക പീഡന കേസ് നൽകിയതു സംബന്ധിച്ച് കോടതിയിൽ നിന്നും പ്രൊട്ടക്‌ഷൻ ഓർഡർ വാങ്ങിയിരുന്നുവെന്നു യുവതി പറഞ്ഞു. ഈ ഓർഡർ കാലാവധി നീട്ടി കിട്ടാനായി കോടതിയിൽ പോയപ്പോഴാണ് വീടു പൂട്ടി ഭർത്താവ് കടന്നത്. സംഭവത്തിൽ കേസ് എടുക്കുമെന്നു വിഴിഞ്ഞം പൊലീസ് അറിയിച്ചു.
English Summary:
Cruelty against wife and children: Father evicted his wife and two five year old children and left, locking the house
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.