ADVERTISEMENT

കൊട്ടാരക്കര∙ കനാലിന്റെ ന‍ടപ്പാലത്തിൽ നിൽക്കവെ നായയെ കണ്ടു ഭയന്ന എട്ടു വയസ്സുകാരൻ കനാലിൽ വീണു മരിച്ചു. ഇരണൂർ നിരപ്പുവിള അനീഷ് ഭവനിൽ അനീഷിന്റെയും ശാരിയുടെയും മകൻ യാദവ് (അമ്പാടി) ആണു മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു അപകടം. വീടിനു സമീപം കനാൽക്കരയിൽ നിൽക്കുകയായിരുന്ന മുത്തശ്ശിയുടെ അരികിലേക്കു പോകാനാണു യാദവ് താൽക്കാലിക നടപ്പാലത്തിലേക്കു കയറിയത്. എന്നാൽ നായയെ കണ്ടതോടെ പേടിച്ചു കാൽവഴുതി കനാലിലേക്കു വീഴുകയായിരുന്നു. 

ശക്തമായ അടിയൊഴുക്കുള്ള കല്ലടക്കനാലിലേക്കാണു കുട്ടി വീണത്. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തി. പിന്നാലെ 130 മീറ്റർ അകലെയുള്ള നിരപ്പുവിള ഭാഗത്തുനിന്നു കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പഴിഞ്ഞം സെന്റ് ജോൺസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണു യാദവ്. സദാനന്ദപുരത്ത് ഡ്രൈവറാണ് അനീഷ്. അമ്മ ബിന്ദു കൊട്ടാരക്കര കാർ ഷോറൂമിൽ ജീവനക്കാരിയാണ്. അനുജത്തി കൃഷ്ണ.

English Summary:

Eight-Year-Old's Dies After Falling into Canal : An eight-year-old boy tragically died after falling into a canal in Nirappuvila, Kerala, after being startled by a dog.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com