ADVERTISEMENT

ബ്യൂണസ് ഐറിസ്∙ അർജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ജനങ്ങളെ ആശങ്കയിലാക്കി നദിയിലെ ജലത്തിന്റെ നിറം ചുവപ്പായി. ബ്യൂണസ് ഐറിസിന്റെ പ്രാന്തപ്രദേശത്തു കൂടി ഒഴുകുന്ന സരണ്ടി നദിയിലെ ജലത്തിന്റെ നിറമാണു പൊടുന്നനെ ചുവപ്പുനിറമായി മാറിയത്. വ്യവസായ ശാലകളിൽനിന്നു പുറന്തള്ളുന്ന രാസവസ്തുക്കളാണു നദി പൂർണമായും ചുവപ്പു നിറമാകാൻ കാരണമെന്നു പരിസരവാസികൾ പറഞ്ഞു. കിലോമീറ്ററുകളോളം നദിയിലെ ജലം ചുവപ്പുനിറമായി മാറിയതിന്റെ വി‍ഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അർജന്റീനയ്ക്കും യുറഗ്വായ്ക്കും ഇടയിലുള്ള പ്രധാന ജലാശയമായ റിയോ ഡി ലാ പ്ലാറ്റയിലേക്കു ഒഴുകുന്ന നദിയാണു സരണ്ടി. നദിയുടെ തീരത്തുള്ള വ്യവസായ ശാലകളിൽനിന്നും രാസവസ്തുക്കൾ ധാരാളമായി നദിയിലേക്കു ഒഴുക്കിവിടാറുണ്ടെന്നു പരിസരവാസികൾ ആരോപിക്കുന്നുണ്ട്. ശക്തമായ ദുർഗന്ധം വന്നതോടെയാണു നദിയിലെ ജലത്തിന്റെ നിറം മാറിയതായി ശ്രദ്ധയിൽപ്പെട്ടതെന്നും പരിസരവാസികൾ പറയുന്നു. സരണ്ടി നദിയിലെ ജലം ചുവപ്പ് നിറമായതോടെ പരിശോധനയ്ക്കായി ജലസാമ്പിളുകൾ ശേഖരിച്ചതായി ബ്യൂണസ് ഐറിസ് പ്രവിശ്യയിലെ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി 4ന് പെറുവിന്റെ തലസ്ഥാനമായ ലിമയിലെ റിമാക് നദിയിലെ ജലവും ചുവപ്പ് നിറമായി മാറിയിരുന്നു. സംഭവത്തിൽ മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റി ഓഫ് ലിമ നടത്തിയ അന്വേഷണത്തിൽ വിഷ മാലിന്യം നദിയിലേക്കു തള്ളിയതാണു നിറമാറ്റത്തിനു കാരണമെന്നു കണ്ടെത്തിയിരുന്നു.

English Summary:

Sarandi River pollution: The Sarandi River in Buenos Aires, Argentina, has mysteriously turned red, alarming locals who suspect industrial chemical waste is the cause.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com