ADVERTISEMENT

പട്ന ∙ സോഫ്റ്റ്‌‌വെയർ തകരാറു കാരണം ബിഹാറിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും രണ്ടു മാസത്തെ ശമ്പള വിതരണം മുടങ്ങി. ജീവനക്കാർക്കു മാത്രമല്ല മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എംഎൽഎമാർക്കും ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളം കിട്ടിയില്ല. 

‌പുതുവർഷത്തിൽ ശമ്പള വിതരണത്തിനായി സിഎഫ്എംഎസ് 2 സോഫ്റ്റ്‌വെയറിലേക്കു മാറിയതോടെയാണ് പ്രശ്നം തുടങ്ങിയത്. പഴയ സിസ്റ്റത്തിൽനിന്നു പുതിയതിലേക്കു ഡേറ്റ കൈമാറുന്നതിൽ സാങ്കേതിക തകരാറുകളുണ്ടായി. എട്ടു ലക്ഷത്തോളം സർക്കാർ ജീവനക്കാരാണു ശമ്പളമില്ലാതെ വലയുന്നത്. പ്രതിമാസം 6000 കോടി രൂപയാണു ബിഹാർ സർക്കാർ ശമ്പള ഇനത്തിൽ വിതരണം ചെയ്യുന്നത്.

English Summary:

Bihar salary payment Issue: Bihar salary delay impacts eight lakh employees. A software glitch in the new CFMS 2 system caused a two-month delay in salary payments for government employees, teachers, and even top officials.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com