വിവാഹവാഗ്ദാനം, സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പീഡനക്കേസിൽ 38കാരൻ പിടിയിൽ

Mail This Article
×
കുന്നമംഗലം ∙ വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. കുന്നമംഗലം നായർകുഴി പടിഞ്ഞാറേ തൊടികയിൽ ജിതിൻ (38) ആണ് പൊലീസ് പിടിയിലായത്. ഇയാൾ മൊബൈൽ ഫോണിൽ പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പലതവണ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും പരാതിയുണ്ട്.
ഇൻസ്പെക്ടർ കിരൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വി.ഡി. മനോജ്, സിവിൽ പൊലീസ് ഓഫിസർ ഷമീർ, ഹോംഗാർഡ് മോഹനൻ എന്നിവർ ചേർന്ന് കളൻതോട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. മദ്യപിച്ച് വാഹനമോടിക്കൽ, പൊലീസുകാരെ ആക്രമിക്കൽ, അടിപിടി തുടങ്ങി വിവിധ വകുപ്പുകളിൽ മറ്റ് പത്തിലേറെ കേസുകളും ജിതിന്റെ പേരിൽ കുന്നമംഗലം, മാവൂർ സ്റ്റേഷനുകളിൽ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
English Summary:
Blackmail and Molestation: Private Video Threat Leads to Arrest in Kunnamangalam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.