ADVERTISEMENT

ഊട്ടി ∙ ഊട്ടിയിൽ വീണ്ടും മഞ്ഞുവീഴ്ച. കുതിരപ്പന്തയമൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, കാന്തൽ, തലൈക്കുന്ത തുടങ്ങിയ താഴ്ന്ന സ്ഥലങ്ങളിലാണു മഞ്ഞുവീഴ്ച കൂടുതൽ കാണപ്പെടുന്നത്. പകൽ നല്ല ചൂടും രാത്രിയിൽ തണുപ്പും അതിരാവിലെ അതിശൈത്യവുമാണ്. സാധാരണയായി ഡിസംബറിൽ ആരംഭിച്ച് ജനുവരി അവസാനമാവുമ്പോഴേക്കും മഞ്ഞുവീഴ്ച കുറയാറാണു പതിവ്.

ജനുവരി 3നു പൂജ്യം ഡിഗ്രിയും 4നു മൈനസ്– 1 ഡിഗ്രിയും ആയിരുന്നു ഊട്ടിയിലെ കുറഞ്ഞ താപനില. കഴിഞ്ഞ 4 ദിവസങ്ങളായി വീണ്ടും അതിശൈത്യമാണ് ഊട്ടിയിൽ. മഞ്ഞുവീഴ്ചയുടെ കാഠിന്യം വീണ്ടും കൂടി. ശനിയാഴ്ച രാവിലെ തലൈക്കുന്തയിൽ കുറഞ്ഞ താപനില ഒരു ഡിഗ്രിയിൽ എത്തിയിരുന്നു. മഞ്ഞുവീഴ്ച ഏതാനും നാളുകൾ കൂടി തുടരാനാണു സാധ്യത.

English Summary:

Ooty Snowfall: Experience the magic of snowfall in Ooty, Tamil Nadu.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com