ADVERTISEMENT

ചാവക്കാട് ∙ ഭർത്താവുമായുള്ള പ്രശ്നങ്ങൾക്കു മന്ത്രവാദത്തിലൂടെ പരിഹാരം കാണാമെന്നു വിശ്വസിപ്പിച്ചു പീ‍ഡിപ്പിക്കുകയും 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ മന്ത്രവാദിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയിൽ വീട്ടിൽ താജുദ്ദീൻ (46), സഹായി വടക്കേക്കാട് നായരങ്ങാടി കല്ലൂർ മലയംകളത്തിൽ വീട്ടിൽ ഷക്കീർ (37) എന്നിവരെയാണ് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.

ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയുടെ വീട്ടിലേക്കു മന്ത്രവാദിയുടെ ശിഷ്യനെന്നു വിശ്വസിപ്പിച്ചാണു ഷക്കീർ എത്തിയത്. തലവേദനയുടേതെന്നു പറഞ്ഞു ഗുളിക നൽകി ബോധം കെടുത്തി നഗ്നചിത്രങ്ങൾ പകർത്തി. പിന്നീട് ഭർത്താവിന്റെ വീട്ടുകാരെ ഈ ചിത്രങ്ങൾ കാണിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും പണം കൈക്കലാക്കുകയും ചെയ്തു.

പിന്നീട് ഇയാളുടെ ഗുരുവാണെന്നു പറഞ്ഞ് താജുദ്ദീൻ യുവതിയുടെ വീട്ടിലെത്തി മരുന്നു നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി ഉപദ്രവിക്കുകയും ഇതു മൊബൈലിൽ പകർത്തുകയും ചെയ്തു. ഭീഷണിപ്പെടുത്തി പലതവണയായി 60 ലക്ഷം രൂപ കൈക്കലാക്കി. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

English Summary:

Black Magic Scam Turns into Sexual Assault: Kerala sorcerer and accomplice arrested for blackmailing and sexually assaulting a woman after promising to solve her marital issues using black magic.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com