വിദ്യാർഥിനിയെ വാടക വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Mail This Article
×
കോഴിക്കോട് ∙ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചേവായൂർ കുന്നുംപുറത്ത് വീട്ടിൽ സംഗീത് (27) ആണ് പൊലീസിന്റെ പിടിയിലായത്. ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിനിയെ കാറിൽ കൂട്ടിക്കൊണ്ടുപോയി പ്രതി നടത്തുന്ന വർക്‌ഷോപ്പിന് സമീപത്തുള്ള വാടക വീട്ടിലെത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
ഇൻസ്പെക്ടർ സജീവ്, എസ്ഐമാരായ നിമിൻ കെ. ദിവാകരൻ, രോഹിത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജേഷ്, സിവിൽ പൊലീസ് ഓഫിസർ റിനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
English Summary:
Arrest in sexual assault: A young man has been arrested and remanded for sexually assaulting a female student at an entrance coaching institute. The police apprehended the accused, Sangeeth, after a thorough investigation.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.