ADVERTISEMENT

തിരുവനന്തപുരം ∙ ലഹരി ഉപയോഗ വ്യാപനത്തെപ്പറ്റി നിയമസഭയിൽ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ പരസ്പര വിമർ‌ശനവുമായി ഭരണപക്ഷ എംഎൽഎമാർ. പി.സി.വിഷ്ണുനാഥ് എംഎല്‍എ അവതരിപ്പിച്ച അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ, ലഹരി വ്യാപനം തടയാനുള്ള ഉത്തരവാദിത്തം സമൂഹത്തിനാണെന്നും കുട്ടികള്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ തന്റെ മകന്‍ അങ്ങനെ ചെയ്യില്ലെന്നു രക്ഷിതാക്കള്‍ പറയുന്നതു തെറ്റാണെന്നും മലമ്പുഴയില്‍നിന്നുള്ള ഭരണപക്ഷ എംഎല്‍എ എ.പ്രഭാകരന്‍ പറഞ്ഞു. സിപിഎം എംഎല്‍എ യു.പ്രതിഭയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ വിവാദത്തെ ഓർമിപ്പിക്കുന്നതായിരുന്നു പ്രഭാകരന്റെ പരാമര്‍ശം. 

പ്രതിഭയുടെ മകനെ കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരിൽ എക്സൈസ് പരിശോധനയിൽ പിടിച്ചിരുന്നു. മകൻ തെറ്റ് ചെയ്യില്ലെന്നും കേസ് അടിസ്ഥാനരഹിതമാണെന്നുമായിരുന്നു പ്രതിഭയുടെ പ്രതികരണം.

അതേസമയം, സ്‌കൂളുകളില്‍ ഉള്‍പ്പെടെ ലഹരിവ്യാപനത്തിന് എതിരായി ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നുണ്ടോ എന്നും നേര്‍വഴി അടക്കമുള്ള പദ്ധതികള്‍ സ്‌കൂളുകളില്‍ ആത്മാര്‍ഥമായി നടക്കുന്നുണ്ടോ എന്നും എക്‌സൈസ് കേസെടുക്കുന്നത് ശരിയായി പരിശോധന നടത്തിയിട്ടാണോ എന്നും ചർച്ചയ്ക്കിടെ യു.പ്രതിഭ ചോദിച്ചു. പകപോക്കല്‍ എന്ന രീതിയില്‍ കേസെടുത്താല്‍ നടപടി സ്വീകരിക്കാറുണ്ടെന്ന് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് മറുപടി നല്‍കി.

English Summary:

Cannabis Arrest of CPM MLA's Son Sparks controversy: Drug abuse in Kerala is sparking a heated debate in the Legislative Assembly. A recent controversy involving a CPM MLA's son arrested for cannabis use

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com