ADVERTISEMENT

കൊച്ചി ∙ തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എരൂര്‍ പെരീക്കാട്  സനൽ (തമ്പി–43) ആണ്  മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കം മൂലമാണ് കൊലപാതകമെന്നാണ്  പ്രാഥമിക നിഗമനം. സംഭവത്തില്‍ സനലിന്റെ ഒരു സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. ഒരാള്‍ ഒളിവിലാണ്.

ഇന്നു പുലർച്ചെ 2 മണിയോടെ സ്ഥലത്ത് സംഘർഷം നടക്കുന്നെന്ന വിവരമറിഞ്ഞ് എത്തിയ പൊലീസാണ് സനലിന്റെ മൃതദേഹം കണ്ടെത്തിയത്. മുഖത്തു മുഴുവൻ ചെളി പടർന്ന നിലയിലായിരുന്നു. തോട്ടിൽ ചവിട്ടിത്താഴ്ത്തിയത്ണാ എന്നു സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.

English Summary:

Man Found Death: Investigation is underway after Man known as Sanal, found dead in Erur, Thrippunithura. Police suspect the murder stemmed from an argument during a drinking session, and one suspect is in custody while another is at large.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com