‘ബ്രിട്ടിഷുകാരിൽനിന്ന് സവർക്കർ രക്ഷപ്പെട്ടത് ഇവിടെ വച്ച്’: ഫ്രഞ്ച് നഗരത്തിൽ പ്രധാനമന്ത്രിയുടെ അനുസ്മരണം

Mail This Article
പാരിസ് ∙ ബ്രിട്ടിഷുകാരിൽനിന്നു രക്ഷപ്പെട്ട സവർക്കറെ പിന്തുണച്ചതിന് ഫ്രഞ്ച് നഗരമായ മാഴ്സെയ്ക്കു നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാൻസ് സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ത്യയുടെ പുതിയ കോൺസലേറ്റ് ഉദ്ഘാടനം ചെയ്യാനാണ് മാഴ്സെയിലെത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും മോദിക്കൊപ്പമുണ്ടായിരുന്നു.
‘‘മാഴ്സെയിലെത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തിൽ ഈ നഗരത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. മഹാനായ വീർ സവർക്കർ ധീരമായി രക്ഷപ്പെടാൻ ശ്രമിച്ചത് ഇവിടെ വച്ചാണ്.’’– എക്‌സിലെ പോസ്റ്റിൽ മോദി പറഞ്ഞു. 1910 ൽ ലണ്ടനിൽ അറസ്റ്റിലായ സവർക്കറെ ബ്രിട്ടിഷ് കപ്പലിൽ ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനിടെ മാഴ്സെയിൽവച്ച് കടലിലേക്കു ചാടുകയായിരുന്നു. ബ്രിട്ടിഷ് സൈനികർ വെടിയുതിർത്തെങ്കിലും സവർക്കർ രക്ഷപ്പെട്ടു
മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച്, ലോകമഹായുദ്ധങ്ങളിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ ത്യാഗത്തെ ആദരിക്കാൻ നിരവധി പരിപാടികൾ മാഴ്സെയിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. രക്തസാക്ഷിത്വം വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് മോദി ആദരാഞ്ജലി അര്‍പ്പിക്കും.