അവിശ്വാസ പ്രമേയത്തിന് പിന്തുണ; പാലായിൽ സ്വന്തം ചെയർമാനെ പുറത്താക്കി കേരള കോൺഗ്രസ് (എം)

Mail This Article
പാലാ∙ സ്വന്തം പാർട്ടിയുടെ ചെയർമാനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി കേരള കോൺഗ്രസ് (എം). പാലാ നഗരസഭ ചെയർമാൻ ഷാജു വി.തുരുത്തനെയാണു യുഡിഎഫ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് കേരള കോൺഗ്രസ് (എം) പുറത്താക്കിയത്. മുൻധാരണ പ്രകാരം ഷാജു രാജിവയ്ക്കാത്തതിനാലാണു അവിശ്വാസപ്രമേയത്തെ പിന്തുണച്ചുള്ള പാർട്ടി നടപടി. രാജി സമർപ്പിക്കാൻ ഇന്നു രാവിലെ 11 വരെ സമയം നൽകിയിരുന്നു.
എതിർപക്ഷം കൊണ്ടുവന്ന അവിശ്വാസത്തിലൂടെ സ്വന്തം ചെയർമാനെ പുറത്താക്കുകയെന്ന അപൂർവതയാണു പാലായിൽ നടന്നത്. അവിശ്വാസം കൊണ്ടുവന്ന യുഡിഎഫ് ചർച്ചയിൽനിന്നു വിട്ടുനിന്നു. എന്നാൽ ഭരണപക്ഷത്തെ 14 പേർ വോട്ട് ചെയ്തതോടെ പ്രമേയം പാസായി.
സിപിഎം പുറത്താക്കിയ കൗൺസിലർ ബിനു പുളിക്കക്കണ്ടം, ബിനുവിനൊപ്പം നിൽക്കുന്ന ഷീബ ജിയോ, ആശുപത്രിയിൽ കഴിയുന്ന ഷാജു വി.തുരുത്തൻ എന്നിവർ വോട്ടിങ്ങിന് എത്തിയില്ല.