ADVERTISEMENT

മുംബൈ ∙ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയിലെ ഒരു ഗ്രാമമുഖ്യനു പോലും സർക്കാരിന്റെ വികസന ഫണ്ട് ലഭിക്കില്ലെന്നും ഫണ്ട് ആവശ്യമെങ്കിൽ ബിജെപിയിൽ ചേരണമെന്നും മന്ത്രിയും കൊങ്കണിൽനിന്നുള്ള ബിജെപി നേതാവുമായ നിതേഷ് റാണെ പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ നാരായൺ റാണെയുടെ മകനാണു നിതേഷ്. വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ പതിവായി ഇടംപിടിക്കുന്ന നേതാവാണ്.

‘മഹാ വികാസ് അഘാഡിയുടെ ഒട്ടേറെ പ്രവർത്തകർ ഇതിനകം ബിജെപിയിൽ ചേർന്നു. അവശേഷിക്കുന്നവരെയും അതിനായി പ്രോത്സാഹിപ്പിക്കുന്നു. എൻഡിഎ പ്രവർത്തകർക്കു മാത്രമേ ഇനി വികസന ഫണ്ട് ലഭിക്കൂ. അല്ലാത്തവർക്ക് ഒരു രൂപ പോലും ലഭിക്കില്ല’– സിന്ധുദുർഗിൽ ബിജെപി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവേ നിതേഷ് പറഞ്ഞു. നിതേഷിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നു പ്രതിപക്ഷം ആരോപിച്ചു.

English Summary:

Nitesh Rane's controversial statement threatens to withhold development funds from opposition parties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com